/sathyam/media/media_files/2025/12/03/rga1gmco_sanchar-saathi_625x300_02_december_25-2025-12-03-20-02-43.webp)
ഡൽഹി: പൗരരുടെ സ്വകാര്യതയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ സഞ്ചാർ സാഥി മൊബൈൽ ആപ്ലിക്കേഷനിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ.
ഇന്ത്യയിൽ പുതുതായി ഇറങ്ങുന്ന സ്മാർട്ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു.
ഉത്തരവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുകയും ആപ്പിൾ ഉൾപ്പടെയുള്ള ബഹുരാഷ്ട്ര ഫോൺകമ്പനികൾ രം​ഗത്തുവരികയും രാജ്യത്ത് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
നേപ്പാളിലും മറ്റ് ചില രാജ്യങ്ങളിലും സംഭവിച്ചതിന് സമാനമായ യുവാക്കളുടെ പ്രക്ഷോഭത്തെയും മോദിസർക്കാർ ഭയക്കുന്നതും നിലപാട് മാറ്റത്തിന് കാരണമായി.
പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കമാണ് സഞ്ചാർ സാഥിയിലൂടെ മോദിസർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
ആപ്പ് മൊബൈൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഏകപക്ഷീയമായ നിർദേശം സ്വേച്ഛാധിപത്യത്തിന് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുകയുണ്ടായി.
എന്നാൽ ആപ്പിലൂടെ പൗരരെ നിരീക്ഷിക്കാനാകില്ലെന്നും, വേണ്ടെന്ന് തോന്നിയാൽ ഏത് സമയത്തും അൺഇൻസ്റ്റാൾ ചെയ്യാമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ന്യായീകരിച്ചു.
പിന്നാലെയാണ് പൊതുജനഅഭിപ്രായം കണക്കിലെടുത്ത് ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന തീരുമാനം പിൻവലിക്കുന്നതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us