/sathyam/media/media_files/t9So0rVLSq1OdGAbsTg0.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ആളുകള്‍ക്ക് 2024 ലെ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രകാരം പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം. സംസ്ഥാനത്ത് നിന്നുള്ള ആദ്യ സെറ്റ് അപേക്ഷകര്‍ക്ക് എംപവേര്‍ഡ് കമ്മിറ്റി ഇന്ന് പൗരത്വം നല്‍കി.
ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും എംപവേര്‍ഡ് കമ്മിറ്റികളും സിഎഎയ്ക്ക് കീഴിലുള്ള ആദ്യ സെറ്റ് അപേക്ഷകര്‍ക്ക് ഇന്ന് പൗരത്വം നല്‍കി.
2024 മാര്‍ച്ച് 11-ന് സര്‍ക്കാര്‍ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. 2019 ഡിസംബറില്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നത്.
നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് രണ്ട് മാസത്തിന് ശേഷം മെയ് 15 നാണ് 14 പേര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us