Advertisment

നിലവിലുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കൂ; മമത ബാനര്‍ജിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം

പശ്ചിമ ബംഗാളിൽ 48,600 ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും തീര്‍പ്പാക്കാത്തതായുണ്ട്.

New Update
mamata banerjee1

ഡൽഹി: ബലാത്സംഗ-കൊലപാതക കേസുകളിൽ കർശനമായ നിയമ നിർമാണം വേണമെന്ന് ആവശ്യപ്പെട്ടുളള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രണ്ടാമത്തെ കത്തിന് മറുപടിയുമായി കേന്ദ്രം.

Advertisment

നിലവിലുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം അറിയിച്ചു. ബലാത്സംഗം, പോക്‌സോ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി 11 അതിവേഗ കോടതിയുളള സംസ്ഥാനത്ത് സര്‍ക്കാര്‍ കാര്യക്ഷമമായിട്ടില്ലെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രി അന്നപൂർണ ദേവി കത്തില്‍ ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിൽ 48,600 ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും തീര്‍പ്പാക്കാത്തതായുണ്ട്. എന്നാൽ സംസ്ഥാനം ഇതുവരെയും 11 അതിവേഗ കോടതികളും ഉപയോഗപ്പെടുത്തിയിട്ടില്ല.

കത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വസ്‌തുതാപരമായി തെറ്റാണ്. കൂടാതെ സംസ്ഥാനം അതിവേഗ കോടതി പ്രവർത്തനക്ഷമമാക്കുന്നതിലെ കാലതാമസം മറയ്ക്കുന്നതിന് വേണ്ടിയാണ് കത്തെഴുതിയതെന്ന് മന്ത്രി അന്നപൂർണ ദേവി കുറ്റപ്പെടുത്തി.

ബലാത്സംഗം, പോക്‌സോ ആക്‌ട് കേസുകൾ തീർപ്പാക്കുന്നതിന് മാത്രമായി ഒരു ജുഡീഷ്യൽ ഓഫിസറിനും 7 സ്റ്റാഫിനും പ്രവർത്തിക്കാനുളള മാർഗ നിർദ്ദേശങ്ങൾ സ്‌കീമിൽ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതിനാൽ ഏതെങ്കിലും ജുഡീഷ്യൽ ഓഫിസർക്കോ കോടതി ജീവനക്കാർക്കോ എഫ്‌ടിഎസ്‌സികളുടെ അധിക ചുമതല നൽകാനാവില്ലെന്നും ഈ നിലപാട് പശ്ചിമ ബംഗാളിനോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു. എഫ്‌ടിഎസ്‌സികളിൽ ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥിര നിയമനം വേണമെന്ന ആവശ്യത്തിന് ഇങ്ങനെയാണ് മന്ത്രി പ്രതികരിച്ചത്.

Advertisment