New Update
/sathyam/media/media_files/2024/10/26/9l0C0pkD3bsqy8KaA0ob.jpg)
ഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്കും റെയില്‍വേക്കും ഭീഷണിയാകുന്നവരെ കണ്ടെത്താന്‍ എക്സിന്റെയും മെറ്റയുടെയും സഹായം തേടി പൊലീസ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ വാണിജ്യ വിമാനക്കമ്പനികള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണികള്‍ ഉയരുകയും റെയില്‍വേ ട്രാക്കുകളില്‍ വിവിധതരം വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനികള്‍ക്ക് നേരെ 200-ലധികം വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്.
ഐടി മന്ത്രാലയത്തിനൊപ്പം വ്യോമയാന മന്ത്രാലയവും എല്ലാ ഭീഷണികളും നിരീക്ഷിക്കുന്നുണ്ട്. അതേസമയം രാജ്യത്തുടനീളമുള്ള റെയില്‍വേ ട്രാക്കുകളില്‍ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവങ്ങള്‍ റെയില്‍വേ മന്ത്രാലയവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കുറ്റവാളികളെ കണ്ടെത്താന്‍ എക്സ്, മെറ്റ എന്നിവയുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി കുറ്റകരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് തേടുന്നത്.