Advertisment

2025 മുതൽ ഇന്ത്യയിൽ സെൻസസ് ആരംഭിക്കും; 2028 ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനർവിഭജന നടപടികൾ ആരംഭിക്കും

പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

New Update
Centre to begin census from 2025

ഡൽഹി: നാല് വർഷത്തെ കാലതാമസത്തിന് ശേഷം 2025 ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഈ പ്രക്രിയ 2025-ൽ ആരംഭിക്കുകയും 2026 വരെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

സെൻസസ് പൂർത്തിയായ ശേഷം, ലോക്‌സഭാ സീറ്റുകളുടെ പുനര്‍ വിഭജനത്തിന്റെ നടപടികൾ ആരംഭിക്കും, ഇത് 2028 ഓടെ പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

സർക്കാർ ഈ വിഷയത്തിൽ ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. സെൻസസ് പ്രക്രിയ എങ്ങനെ നടപ്പാക്കുമെന്നുള്ള വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisment