Advertisment

കൈക്കൂലി നല്‍കിയില്ല. മരിച്ച ഭാര്യക്ക് പകരം ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികാരം

മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ആദ്യം സരിതാദേവി മടിച്ചുവെന്നും വിശ്വനാഥ് പറയുന്നു. ഇതിനുശേഷം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രണ്ടായിരം രൂപ ആവശ്യപ്പെട്ടു. 

New Update
certificateUntitledtirupsati

ഡല്‍ഹി:  ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോയ ആള്‍ക്ക് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി ഗ്രാമപഞ്ചായത്ത് സെക്രട്ടറി. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്രട്ടറിയുടെ പ്രതികാരനടപടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ നിന്നാണ് സംഭവം പുറത്തു വരുന്നത്.

Advertisment

സംഭവത്തില്‍ ഇരയായ യുവാവ് ഡി.എമ്മിന് പരാതി നല്‍കി. തുടര്‍ന്ന് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. 


പരാതിക്കാരനായ വിശ്വനാഥിന്റെ ഭാര്യ ശാന്തി ദേവി 2024 ഡിസംബര്‍ 19 ന് മരിച്ചു. തുടര്‍ന്ന് വിശ്വനാഥ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സരിതാദേവിയുടെ അടുത്ത് പോയി ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു


മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ആദ്യം സരിതാദേവി മടിച്ചുവെന്നും വിശ്വനാഥ് പറയുന്നു. ഇതിനുശേഷം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രണ്ടായിരം രൂപ ആവശ്യപ്പെട്ടു. 

സെക്രട്ടറിക്ക് കൈക്കൂലി നല്‍കാന്‍ വിശ്വനാഥ് വിസമ്മതിച്ചതോടെ ഒടുവില്‍ വിശ്വനാഥിന്റെ തന്നെ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി സരിതാദേവി പ്രതികാരം ചെയ്യുകയായിരുന്നു.


ജനുവരി മൂന്നിന് സരിതാദേവി വിശ്വനാഥിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വിശ്വനാഥിന് തന്നെ കൈമാറി. സ്ഥലത്തുവച്ച് സര്‍ട്ടിഫിക്കറ്റ് താന്‍ നോക്കിയിരുന്നില്ലെന്ന് വിശ്വനാഥ് പറഞ്ഞു


പക്ഷേ, വീട്ടിലെത്തി സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ സ്തംഭിച്ചുപോയി. തുടര്‍ന്ന് ഹര്‍ദോയ് ജില്ലാ മജിസ്ട്രേറ്റ് മംഗള പ്രസാദ് സിങ്ങിന് പരാതിനല്‍കുകയായിരുന്നു.

Advertisment