തെലങ്കാന: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആളുകളെ അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. എന്നാല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ എംപി ചമല കിരണ്‍ കുമാര്‍ റെഡ്ഡി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
ആരോപണത്തെ ന്യായീകരിച്ച് കിഷന്‍ റെഡ്ഡി എക്‌സില്‍ രണ്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതില്‍ ചില പോലീസുകാര്‍ യുവാക്കളെ വടികള്‍ ഉപയോഗിച്ച് ഓടിക്കുന്നത് കാണാം.
ലജ്ജാകരം!' 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിക്കുന്നി' എന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ദില്‍സുഖ് നഗറില്‍ ആരാധകരെ പോലീസ് ഓടിച്ചിട്ട് ലാത്തി വീശിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു, ആംബുലന്‍സിന് വഴിയൊരുക്കാന്‍ വേണ്ടിയാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
''അവര്‍ റോഡുകള്‍ തടയുക മാത്രമല്ല, രണ്ട് ആംബുലന്‍സുകള്‍ തടയുകയും ചെയ്തു,''ആംബുലന്‍സിന് വഴിയൊരുക്കുന്നതിനായി പോലീസ് റോഡില്‍ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ടു. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി, ഇന്ത്യ മൂന്നാം തവണയും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നതില്‍ വിജയിച്ചിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍, ടീം ഇന്ത്യ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ പ്രധാന കിരീടമാണ് നേടിയത്.