/sathyam/media/media_files/2025/09/23/photos40-2025-09-23-08-07-08.png)
ഛണ്ഡീ​ഗഢ്: സിപിഐ 25-ആം പാര്‍ട്ടി കോൺഗ്രസ് ചണ്ഡീഗഡിൽ തുടരുന്നു. പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചുള്ള ചർച്ച നടക്കും.
ഉച്ചകഴിഞ്ഞ് സംഘടനാ റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയും അവലോകന റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയുമാണ് നടക്കുക.
പാർട്ടിയിൽ മുരടിപ്പാണെന്നാണ് സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ചിലർ പാർട്ടിയെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുണ്ടെന്നും ചില നേതാക്കൾ പദവി മാത്രം ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിലുണ്ട്.
ഈ സാഹചര്യത്തിൽ വിശദമായ ചർച്ചയാകും നടക്കുക. ജനറൽ സെക്രട്ടറി ഡി.രാജക്ക് 75വയസ് പ്രായ പരിധി പിന്നിട്ടതിനാൽ മാറ്റം വേണമെന്ന നിലപാടിൽ കേരള ഘടകത്തിലെ നേതാക്കൾ ഉറച്ചു നിൽക്കുകയാണ്.
എന്നാൽ, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഡി. രാജയെ നിലനിർത്തണമെന്ന നിലപാടിലാണ്.
ഇന്നലെ പുറത്തുവന്ന സംഘടനാ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായിരുന്നു.
പാർട്ടിയിൽ മുരടിപ്പെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെയിറക്കണം.
അതിന് ഇടത് ശക്തികൾ എല്ലാം ഒരുമിക്കണം. അത് പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യുമെന്നും ഡി. രാജ പറഞ്ഞിരുന്നു.
സംഘടനാ റിപ്പോർട്ടിലെ വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുപോയാൽ മാത്രമേ പാർട്ടിക്ക് പ്രതാപകാലത്തേക്ക് തിരികെ പോകാൻ സാധിക്കൂവെന്നാണ് കണക്കുകൂട്ടൽ. അതിന് ഇക്കാലത്ത് ഇടത് പാർട്ടികളുടെ ഐക്യം വേണമെന്ന തിരിച്ചറിവ് കൂടി പാർട്ടിക്ക് ഉണ്ടായിട്ടുണ്ട്.