/sathyam/media/media_files/2025/11/09/aap-mla-2025-11-09-22-11-07.png)
ചണ്ഡീഗഢ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ എംഎൽഎ ഹർമിത് സിംഗ് പത്തൻമാജ്രക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഓസ്‌ട്രേലിയയിലേക്ക് കടന്നു.
'ജാമ്യം ലഭിച്ചതിനു ശേഷം മാത്രമേ ഇനി നാട്ടിലേക്ക് മടങ്ങു' എന്നാണ് എംഎൽഎ വ്യക്തമാക്കി. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഒരു പഞ്ചാബി വെബ് ചാനലിന് അദ്ദേഹം നൽകിയ അഭിമുഖത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
പഞ്ചാബിലെ സനൂർ മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി എം.എൽ.എ ആണ് ഹർമീത് സിംഗ് പത്തൻമാജ്ര. സിവിൽ ലൈൻസ് പോലീസ് ഇദ്ദേഹത്തിനെതിരെ സെപ്റ്റംബർ 1-ന് ബലാത്സംഗത്തിന് കേസെടുത്തിരുന്നു.
സിരാക്പുർ സ്വദേശിയായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സെപ്റ്റംബർ 2-ന് ഹരിയാനയിലെ കർണാൽ ജില്ലയിലെ ദാബ്രിയിലുള്ള ബന്ധുവീട്ടിൽ നിന്നും ഹർമീത് സിംഗിനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുയായികൾ പോലീസിനുനേരെ വെടിയുതിർത്തിരുന്നു.
തുടർന്ന് ഹർമീത് സിംഗ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തെ പിടികൂടാനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
ഇതിനിടെ, ഹർമീത് സിംഗ് പത്തൻമാജ്രയ്‌ക്കെതിരെ പോലീസ് 'ലുക്ക്ഔട്ട് നോട്ടീസ്' പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗക്കേസിൽ നേരിട്ട് ഹാജരാകാത്തതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ കോടതി അലക്ഷ്യ കേസ് പട്യാല കോടതി പരിഗണിച്ചു വരികയാണ്.
ഈ സാഹചര്യത്തിൽ, സെപ്റ്റംബർ മുതൽ ഒളിവിലായിരുന്ന ഹർമീത് സിംഗ് പത്തൻമാജ്ര ഓസ്‌ട്രേലിയയിലേക്ക് കടന്നതായി വ്യക്തമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us