ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു മഹത്തായ സമുദ്രശക്തിയായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് സംയുക്ത സേനാ മേധാവി

ഇരുപതാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ സംഭവങ്ങൾ പരിശോധിച്ചാൽ, ഇന്ത്യയുടെ വിഭജനം, പാകിസ്ഥാന്റെ രൂപീകരണം, ചൈനയുമായുള്ള യുദ്ധം എന്നിവ ഭൂഖണ്ഡാന്തരമായ കാഴ്ചപ്പാടിനേക്കുറിച്ച് അറിയാൻ ഇന്ത്യയെ നിർബന്ധിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 

New Update
img(13)

ചണ്ഡീഗഢ്: ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു വൻശക്തി എന്നതിലുപരി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു മഹത്തായ സമുദ്രശക്തിയായി ഇന്ത്യ നിലകൊള്ളുന്നു എന്ന് സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. 

Advertisment

പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഢിൽ നടന്ന ഒമ്പതാമത് സൈനിക സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരുപതാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ സംഭവങ്ങൾ പരിശോധിച്ചാൽ, ഇന്ത്യയുടെ വിഭജനം, പാകിസ്ഥാന്റെ രൂപീകരണം, ചൈനയുമായുള്ള യുദ്ധം എന്നിവ ഭൂഖണ്ഡാന്തരമായ കാഴ്ചപ്പാടിനേക്കുറിച്ച് അറിയാൻ ഇന്ത്യയെ നിർബന്ധിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 


ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു വൻശക്തി എന്നതിലുപരി, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു മഹത്തായ സമുദ്രശക്തിയായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 


ഇതിൻ്റെ ഫലമായി, ആഗോളതലത്തിലെ പ്രശ്നങ്ങളിൽ ആദ്യ പ്രതികരണം നൽകുന്ന രാജ്യമായും മറ്റ് രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയായും ഇന്ത്യ വളർന്നു.

ഒരു നൂറ്റാണ്ടിലേറെയായി, ലോകത്തിലെ പരമാധികാരം എന്നത് അടിസ്ഥാനപരമായി ഭൂമിശാസ്ത്രപരമായ നിയന്ത്രണത്തിനായുള്ള പോരാട്ടമാണ്. ഇത് കടലുകളും ഭൂഖണ്ഡങ്ങളും കടന്ന്, ബഹിരാകാശത്തേക്കും സോഷ്യൽ മീഡിയകളിലേക്കും വ്യാപിച്ചു. 

ഒരു രാജ്യത്തിൻ്റെ അധികാരം അതിൻ്റെ വിസ്തീർണ്ണത്തെ ആശ്രയിക്കുന്നതിനേക്കാൾ, അതിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് നിർണ്ണയിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment