'500 കോടി സ്യൂട്ട് കേസ്' പരാമർശം. നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്

പഞ്ചാബ് മുഖ്യമന്ത്രിയാകണമെങ്കിൽ 500 കോടി രൂപ ചെലവാകുമെന്ന പരാമർശത്തെ തുടർന്നാണ് നവ്ജോത് കൗർ സിദ്ധുവിനെതിരായ നടപടി

New Update
1500x900_2745886-sidhu-08122025

 ചണ്ഡിഗഡ്: നവ്ജോത് കൗർ സിദ്ധുവിനെ വിവാദ പരാമർശത്തിന് പിന്നാലെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൺ​ഗ്രസ് പ്രാഥമിക അം​ഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. 

Advertisment

ഇന്നലെ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. നവജ്യോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യയാണ് നവ്ജോത് കൗർ.

പഞ്ചാബ് മുഖ്യമന്ത്രിയാകണമെങ്കിൽ 500 കോടി രൂപ ചെലവാകുമെന്ന പരാമർശത്തെ തുടർന്നാണ് നവ്ജോത് കൗർ സിദ്ധുവിനെതിരായ നടപടി. 500 കോടി രൂപയുടെ സ്യൂട്ട്കേസ് നൽകുന്ന ഒരാൾക്ക് മാത്രമേ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ കഴിയൂ എന്നായിരുന്നു പരാമർശം. 

പിന്നാലെ പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാരിംഗ് ആണ് നടപടി എടുത്തത്. നവ്ജോത് കൗർ സിദ്ധുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്തു എന്നാണ് അദ്ദേഹം അറിയിച്ചത്.

Advertisment