New Update
/sathyam/media/media_files/2026/02/07/img194-2026-02-07-22-40-44.png)
ചണ്ഡീ​ഗഡ് : ഹരിയാന ഫരീദാബാദിൽ മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം. സൂരജ്കുണ്ഡിൽ നടന്ന മേളയ്ക്കിടെ നിറയെ ആളുകൾ കയറിയ സുനാമി യന്ത്ര ഊഞ്ഞാൽ പ്രവർത്തിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു.
Advertisment
അപകടത്തിൽ ഒരാൾ മരിച്ചു. ഹരിയാന പൊലീസ് സബ് ഇൻസ്പെക്ടറായ ജ​ഗദീഷാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് യന്ത്ര ഊഞ്ഞാലിൽ 15 പേർ ഉണ്ടായിരുന്നെന്നാണ് വിവരം.
സഞ്ചാരികളുമായി ഉയരത്തിൽ കറങ്ങി തിരികെ വരുന്നതിനിടെ ഊഞ്ഞാൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതർ ഒഴിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us