അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവൻ ഷെഹ്നാസ് സിംഗ് പിടിയിൽ

യുഎസിൽ നടപടികൾ നേരിട്ട സാഹചര്യത്തിൽ ഇയാൾ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നാണ് വിവരം.

New Update
arrest4

ചണ്ഡീ​ഗഢ്: എഫ്ബിഐ അന്വേഷിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവൻ ഷെഹ്നാസ് സിംഗ് പോലീസിന്റെ പിടിയിൽ. പഞ്ചാബിലെ ടാറൻ തരൺ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Advertisment

കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയ്ൻ കടത്തിയ ആഗോള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഷോൺ ഭിന്ദർ എന്ന വിളിക്കപ്പെടുന്ന ഷെഹ്നാസ് സിംഗ്.


ഷെഹ്നാസിന്റെ വീടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി 391 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 109 കിലോഗ്രാം കൊക്കെയ്ൻ, നാല് തോക്കുകൾ എന്നിവ യുഎസ് അധികൃതർ പിടിച്ചെടുത്തു. 


യുഎസിൽ നടപടികൾ നേരിട്ട സാഹചര്യത്തിൽ ഇയാൾ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നാണ് വിവരം. തുടർന്ന് പഞ്ചാബ് പൊലീസ് ഇയാളെ പിടി കൂടുകയായിരുന്നു. പഞ്ചാബ് പോലീസ് ഡിജിപിയുടെ എക്‌സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.