അവർ 'സിന്ദൂര'ത്തെ തമാശയാക്കി മാറ്റി. ഒരു രാജ്യം ഒരു ഭർത്താവ്" പദ്ധതിയാണോ ഇത്?. വോട്ടുപിടിക്കാൻ ബിജെപി ഓപ്പറേഷൻ സിന്ദൂർ ഉപയോഗിക്കുന്നു: ഭഗവന്ത് മൻ

അതേസമയം ഓപ്പറേഷൻ സിന്ദൂർ മോഡി സർക്കാരിന്റെ വിജയമായി രാജ്യവ്യാപക പ്രചരണം നടത്താൻ ബിജെപി നേതൃത്വം പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിരുന്നു.

New Update
bhagavat man

ഛണ്ഡീഗഢ്: ഓപ്പറേഷൻ സി ദൂറിന്റെ പേരിൽ ബിജെപി വോട്ട് തേടുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സിന്ദൂറിനെ ബിജെപി തമാശയാക്കി മാറ്റുകയാണെന്നും എല്ലാ വീടുകളിലേക്കും സിന്ദൂരമയയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

'ഒരു രാജ്യം ഒരു ഭർത്താവ്" പദ്ധതിയാണോ ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു. ലുധിയാനയിൽ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടക്കുന്നതി നിടെയാണ് പഞ്ചാബ് മുഖ്യമ ന്ത്രിയുടെ പരാമർശം.

"ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ വോട്ടുതേടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. അവർ 'സിന്ദൂര'ത്തെ തമാശയാക്കി മാറ്റി. എല്ലാ വീടുകളിലേ ക്കും അവർ സിന്ദൂരമയക്കുകയാണ്.

 മോഡിയുടെ പേരിൽ നിങ്ങൾ സിന്ദൂരം അണിയുമോ? 'ഒരു രാജ്യം ഒരു ഭർത്താവ്" പദ്ധതിയാണോ ഇത്?" -മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ ഭഗവന്ത് മൻ ചോദിച്ചു.

നേരത്തെ സൈനിക ദൗത്യത്തിന് ഓപ്പറേഷൻ 'സി ദൂർ' എന്ന പേര് നൽകിയതിന് ബംഗാൾ മുഖ്യമന്ത്രി മമ താ ബാനർജി വിമർശനവുമായി രംഗത്തുവന്നിരുന്നു.

അതേസമയം ഓപ്പറേഷൻ സിന്ദൂർ മോഡി സർക്കാരിന്റെ വിജയമായി രാജ്യവ്യാപക പ്രചരണം നടത്താൻ ബിജെപി നേതൃത്വം പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിരുന്നു.

ഇതിനു പിന്നാലെ ബിജെപി വീടുകളിലേക്ക് സിന്ദൂരം അയക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ ആരോപണം ബിജെപി നിഷേധിച്ചിരുന്നു.

Advertisment