രാജസ്ഥാനില്‍ ചാന്ദിപുര വൈറസ്; മൂന്ന് വയസുകാരിയ്‌ക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

അണുബാധയുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കും. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇത് മസ്‌തിഷ്‌ക ജ്വരമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

New Update
Chandipura

ദുന്‍ഗാര്‍പൂര്‍: രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയില്‍ മൂന്നുവയസുകാരിയില്‍ ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്.

Advertisment

ബല്‍ദിയ ഗ്രാമത്തില്‍ നിന്നുള്ള കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. അതേസമയം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വൈറസ് സാധാരണയായി കുട്ടികളെയാണ് ബാധിക്കുന്നത്.

അണുബാധയുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കും. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്.

ഇത് മസ്‌തിഷ്‌ക ജ്വരമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ പ്രായത്തില്‍ മരണനിരക്ക് വര്‍ധിപ്പിക്കുന്ന ഒരു വൈറസ് ബാധ കൂടിയാണിത്.

Advertisment