Advertisment

വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമ; ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തുമെന്ന് ചന്ദ്രബാബു നായിഡു

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നൂര്‍ ബാഷ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇതിനായി പ്രതിവര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാന പട്ടണങ്ങളില്‍ ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും സ്ഥലം അനുവദിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
naidu

ഹൈദരാബാദ്: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നതിനിടെ, സംവരണത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തുമെന്ന് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

Advertisment

സംസ്ഥാനത്ത് മുസ്ലീം സംവരണത്തിനായി ടിഡിപി സജീവമായി പോരാടിയിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും നായിഡു വ്യക്തമാക്കി.

ഗുണ്ടൂരില്‍ നടന്ന പ്രജാഗളം യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. മുസ്ലിങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം ടിഡിപി സംരക്ഷിക്കും. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള 50 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കും.

 സംസ്ഥാനത്തെ മസ്ജിദ് അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മാസവും 5,000 രൂപ ധനസഹായം നല്‍കുമെന്നും നായിഡു പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നൂര്‍ ബാഷ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇതിനായി പ്രതിവര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാന പട്ടണങ്ങളില്‍ ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും സ്ഥലം അനുവദിക്കും.

ഹജ്ജ് യാത്ര നടത്തുന്ന മുസ്ലീങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴി അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാനുമുള്ള പദ്ധതികളും നായിഡു പ്രഖ്യാപിച്ചു.

Advertisment