ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വൈഎസ്ആര്‍സിപി അംഗങ്ങളായ മോപിദേവി വെങ്കിട്ടരമണ, ബീഡ മസ്താന്‍ റാവു, ആര്‍ കൃഷ്ണയ്യ എന്നിവര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
യാദവും കൃഷ്ണയ്യയും രാജിവച്ചത് നാലു വര്‍ഷം കാലാവധി ശേഷിക്കെയാണ്, റാവുവിന് രണ്ടു വര്‍ഷം കാലാവധി ബാക്കിയുണ്ടായിരുന്നു.
ഇതോടെ വൈഎസ്ആര്‍സിപിക്ക് ഇനി എട്ട് രാജ്യസഭാംഗങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
കഴിഞ്ഞ ജൂണില്‍ ടിഡിപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 164 സീറ്റുകളുടെ ശക്തമായ നിയമസഭാ ഭൂരിപക്ഷം നേടിയിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിക്ക് (ടിഡിപി) 135 സീറ്റുകളും ജനസേനയ്ക്ക് 21 സീറ്റും ഭാരതീയ ജനതാ പാര്‍ട്ടിക്ക് എട്ട് സീറ്റുകളും ലഭിച്ചു.
ഡിസംബര്‍ 20ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് രാജ്യസഭാ സീറ്റുകളും സഖ്യം പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്.
ആവശ്യമായ അംഗസംഖ്യയില്ലാത്ത വൈഎസ്ആര്‍സിപി മത്സരിക്കാന്‍ സാധ്യതയില്ല. ടിഡിപിക്ക് നിലവില്‍ രാജ്യസഭാ പ്രാതിനിധ്യമില്ല.
ഡിസംബര്‍ 20നാണ് വോട്ടെണ്ണല്‍.