/sathyam/media/media_files/2025/05/29/DdN7ATkvSlldwRRctRYr.jpg)
ഹൈദരാബാദ്: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) കര്‍ണാടകയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നിഷേധിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്എഎല്‍ ആന്ധ്രാപ്രദേശിലേക്ക് മാറ്റണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കടപ്പയില്‍ നടന്ന മഹാനു സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതൊരു വലിയ പ്രതിരോധ സൗകര്യമാണ്. അത്തരം സ്ഥാപനങ്ങള്‍ മാറ്റാന്‍ കഴിയില്ല, മാറ്റാന്‍ പാടില്ല. ഒരു പദ്ധതി ഒരു മേഖലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല, അത്തരമൊരു ആശയം എന്റെ ചരിത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) ഉല്‍പ്പാദന യൂണിറ്റ് ആന്ധ്രാപ്രദേശിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ണാടക സര്‍ക്കാര്‍ തള്ളി. അടുത്തിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു, അതിനുശേഷമാണ് ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
എച്ച്എഎല്ലിന്റെ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ), ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) എന്നിവയുടെ നിര്‍മ്മാണം കര്‍ണാടകയില്‍ നിന്ന് തന്റെ സംസ്ഥാനത്തേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥിച്ചെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ആന്ധ്രാപ്രദേശില്‍, പ്രത്യേകിച്ച് റായലസീമ മേഖലയില്‍ ഒരു പ്രതിരോധ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനായാണ് താന്‍ രാജ്നാഥ് സിങ്ങിനെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അനന്തപൂര്‍ ജില്ലയിലെ ലെപാക്ഷി വിമാന നിര്‍മ്മാണത്തിനും പ്രതിരോധവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us