ചന്ദ്രബാബു നായിഡു ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും, അഞ്ച് ഫയലുകളില്‍ ഒപ്പുവെച്ചേക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രായമായവര്‍ക്കും വിധവകള്‍ക്കും മറ്റ് ഗുണഭോക്താക്കള്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ടിഡിപി വാഗ്ദാനം ചെയ്തിരുന്നു.

New Update
Chandrababu Naidu

ഹൈദരാബാദ്: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് വൈകിട്ട് 4:41 ന് ഓഫീസില്‍ എത്തി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മെഗാ ഡിസ്ട്രിക്റ്റ് സെലക്ഷന്‍ കമ്മിറ്റി വിജ്ഞാപനം, മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയുടെ പട്ടയം റദ്ദാക്കല്‍, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കല്‍, ആന്ധ്രാപ്രദേശില്‍ നൈപുണ്യ സെന്‍സസ് നടത്തല്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് ഫയലുകളില്‍ നായിഡു ഒപ്പിടും. യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളും, അന്ന കാന്റീനുകളും (സബ്സിഡിയുള്ള ഭക്ഷണ കാന്റീനുകള്‍) പുനഃസ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രായമായവര്‍ക്കും വിധവകള്‍ക്കും മറ്റ് ഗുണഭോക്താക്കള്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ടിഡിപി വാഗ്ദാനം ചെയ്തിരുന്നു.

Advertisment