ഡല്‍ഹി: ടിഡിപി നേതാവ് ഗൗരിനാഥ് ചൗദരി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. പ്രതിപക്ഷ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) പ്രവര്‍ത്തകര്‍ കത്തിയും മഴുവും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഗൗരിനാഥ് ചൗദരി കൊല്ലപ്പെട്ടത്.
വൈഎസ്ആര്‍സിപി പ്രവര്‍ത്തകരായ പമയ്യ, രാമകൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ബൊമ്മിര്‍റെഡ്ഡിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ ടിഡിപി നേതാവായിരുന്നു ചൗധരി.
കൊലപാതകം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മേഖലയില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട് ഗ്രാമം സന്ദര്‍ശിച്ച് നിവാസികള്‍ക്ക് കര്‍ശന സുരക്ഷാ നടപടികള്‍ ഉറപ്പ് നല്‍കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ പോലീസ് പിക്കറ്റും ഏര്‍പ്പെടുത്തി.