/sathyam/media/media_files/MzhXvXM38uqA7UIa0cA0.webp)
ബം​​ഗ​​ളൂ​​രു: ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ചന്ദ്രയാൻ 3ലെ ലാൻഡർ മൊഡ്യൂലിൻറെ ചിത്രം പകർത്തി ചന്ദ്രയാൻ 2 ഉപഗ്രഹം. ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആഗസ്റ്റ് 23ന് പകർത്തിയ ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ചന്ദ്രൻറെ പ്രതലത്തിലുള്ള ലാൻഡറിനെയും ചിത്രത്തിൽ കാണാം. ‘ഞാൻ നിന്നെ ഉറ്റുനോക്കുന്നുണ്ട്!’ എന്ന കുറിപ്പ് തമാശ ഇമോജിയോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ചന്ദ്രനെ വലംവെക്കുന്നതിനിടെ ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറയാണ് (OHRC) ലാൻഡറിൻറെ ചിത്രം പകർത്തിയത്. ഏറ്റവും മികവുറ്റ കാമറയാണ് ചന്ദ്രയാൻ 2ലെ ഓർബിറ്ററിലേത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൻറെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ഇന്നലെ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.
രണ്ടാം ചാന്ദ്രദൗത്യത്തിൻറെ ഭാഗമായ ചന്ദ്രയാൻ രണ്ട് 2019 ജൂലൈ 22നാണ് വിക്ഷേപിച്ചത്. എന്നാൽ, സോഫ്റ്റ് ലാൻഡിങ് പരാജയത്തെ തുടർന്ന് ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി തകർന്നു. ലാൻഡിങ് പരാജയ മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമായിരുന്നു ചന്ദ്രയാൻ രണ്ട് ദൗത്യം. എന്നാൽ, പേടകത്തിൻറെ ഭാഗമായ ഓർബിറ്റർ വർഷങ്ങൾ പിന്നിട്ടിട്ടും ചന്ദ്രനെ വലംവെക്കുന്നത് തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us