/sathyam/media/media_files/2026/03/04/untitled-2026-03-04-12-34-04.jpg)
കൊച്ചി: പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുഎഇയില്‍ കുടുങ്ങിയ 186 ഇന്ത്യന്‍ പ്രവാസികള്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലെത്തി.
ബുധനാഴ്ച പുലര്‍ച്ചെ 4:30-ഓടെ ഫുജൈറയില്‍ നിന്നുള്ള അക്ബര്‍ ട്രാവല്‍സിന്റെ വിമാനമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഈ നീക്കം വലിയൊരു ആശ്വാസമായി.
നാട്ടിലെത്തിയ യാത്രക്കാര്‍ ഗള്‍ഫിലെ സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. പുറത്ത് പ്രചരിക്കുന്നത് പോലെ അത്ര ഭയാനകമായ സാഹചര്യമല്ല നിലവില്‍ അവിടെയുള്ളതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നടി സ്വാസിക മാധ്യമങ്ങളോട് പറഞ്ഞു.
ആകാശത്ത് ഡ്രോണുകള്‍ വെടിവെച്ചിടുന്നത് നേരിട്ട് കണ്ടുവെന്നും തകര്‍ന്നുവീഴുന്ന അവശിഷ്ടങ്ങള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയാണെന്നും മറ്റൊരു യാക്രക്കാരനായ ഗണേഷ് വെളിപ്പെടുത്തി. ഇത് പ്രവാസികള്‍ക്കിടയില്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത അടച്ചതോടെ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ അവതാളത്തിലായിരിക്കുകയാണ്:
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ 40 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് തുടങ്ങിയ കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സലാം എയര്‍, ഫ്‌ലൈനാസ് എന്നീ കമ്പനികള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
വിമാന സര്‍വീസുകളുടെ കുറവ് കാരണം ടിക്കറ്റ് നിരക്ക് സാധാരണയേക്കാള്‍ നാലിരട്ടിയായി ഉയര്‍ന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us