ഡല്‍ഹി: മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ കുനോ ദേശീയോദ്യാനത്തില്‍ (കെഎന്‍പി) രണ്ട് ചീറ്റക്കുട്ടികള്‍ കൂടി ജനിച്ചു.
അഞ്ച് വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ ചീറ്റയായ വീരയ്ക്കാണ് ചൊവ്വാഴ്ച കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇതോടെ കെഎന്‍പിയിലെ മൊത്തം ചീറ്റക്കുട്ടികളുടെ എണ്ണം 26 ആയി
ഇതില്‍ 14 കുഞ്ഞുങ്ങളും 12 മുതിര്‍ന്നവരും ഉള്‍പ്പെടുന്നു. നവജാതശിശുക്കളുടെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് വാര്‍ത്ത പങ്കിട്ടത്.