വിശാഖപട്ടണം: ആന്ധ്രയില്‍ ഓടുന്ന ബസില്‍ സ്ത്രീകള്‍ക്ക് നേരെ രാസവസ്തു ആക്രമണം. ശ്വാസതടസ്സം മൂലം മൂന്ന് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിശാഖപട്ടണത്താണ് സംഭവം. ബസില്‍ യാത്ര ചെയ്യുന്നതിനിടെ മൂന്ന് സ്ത്രീകള്‍ക്ക് നേരെ അജ്ഞാതര്‍ രാസവസ്തു എറിയുകയായിരുന്നു.
ഇരകള്‍ നിലവിളിക്കുകയും ചുമക്കുകയും ചെയ്തതോടെ ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി. നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
ആക്രമണത്തിന് ഉപയോഗിച്ചത് ആസിഡാണോ അതോ മറ്റെതെങ്കിലും രാസവസ്തുവാണോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.