/sathyam/media/media_files/2025/09/08/photos186-2025-09-08-01-48-06.jpg)
ചെന്നൈ: ബസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ സ്വർണ്ണ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍.തമിഴ്നാട്ടിലെ കോയമ്പേടാണ് സംഭവം നടന്നത്.
തിരുപ്പത്തൂർ ജില്ലയിലെ നര്യമ്പട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവർത്തകയുമായ ഭാരതി (56) യാണ് അറസ്റ്റിലായത്.
കാഞ്ചീപുരത്ത് ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചെന്നൈ നെർകുന്ദ്രം സ്വദേശിയായ വരലക്ഷ്മി (50) നാല് പവന്‍റെ സ്വര്‍ണമാല കാണാതാകുന്നത്.
ടിഎൻഎസ്‍ടിസി ബസിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. വീട്ടിലെത്തിയപ്പോഴാണ് ഹാൻഡ്‌ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരങ്ങള്‍ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്.തുടര്‍ന്ന് അവര്‍ കോയമ്പേട് പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിലാണ് ബസിൽ വരലക്ഷ്മിയുടെ അരികിൽ ഇരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അത് ഭാരതിയാണെന്ന് തിരിച്ചറിയുന്നത്.
അന്വേഷണത്തില്‍ ഇവരെ തിരുപ്പത്തൂരില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ, വൃധംപട്ട് എന്നിവിടങ്ങളിൽ പ്രതി ഭാരതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭാരതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.