വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് അതിക്രമിച്ചു കയറി. അതിക്രമിച്ചു കയറിയ യുവാവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തൽ. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

New Update
vijay

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച.

Advertisment

വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.


ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. 


സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

അതിക്രമിച്ചു കയറിയ യുവാവ് മധുരാന്തകം സ്വദേശി അരുണ്‍ ആണെന്ന് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment