New Update
/sathyam/media/media_files/2025/09/28/1001283292-2025-09-28-08-12-48.webp)
ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ പ്രതികരിച്ച് പാർട്ടി നേതാവ് വിജയ്.
Advertisment
നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന വിജയ് എക്‌സിലൂടെയാണ് പ്രതികരിച്ചത്.
'എന്റെ ഹൃദയം തകർന്നു. അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ.
കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു.
ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു''- വിജയ് എക്‌സിൽ കുറിച്ചു