ജനത്തിരക്ക് കാരണം കരൂരിൽ ശനിയാഴ്ച പരിപാടികൾ സംഘടിപ്പിക്കാറില്ല; കരൂർ എംപി ജ്യോതിമണി

ആശുപത്രിയിൽ എത്തിച്ചതിൽ ഒരാൾ മാത്രമാണ് ഗുരുതരമായി തുടരുന്നതെന്നും ബാക്കിയുള്ളവർ സുഖം പ്രാപിച്ചു വരികയാണെന്നും ജ്യോതിമണി പറഞ്ഞു.

New Update
1001283430

കരൂർ: വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ പ്രതികരണവുമായി കരൂർ എംപി ജ്യോതിമണി.

Advertisment

കരൂരിൽ സ്ഥലപരിമിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് എംപി പറഞ്ഞു.

 സുരക്ഷക്ക് ആവശ്യമായ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. പരിപാടിയുടെ സമയം മാറിയതാണ് അപകടമുണ്ടാക്കിയെന്നും ജ്യോതിമണി പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ചതിൽ ഒരാൾ മാത്രമാണ് ഗുരുതരമായി തുടരുന്നതെന്നും ബാക്കിയുള്ളവർ സുഖം പ്രാപിച്ചു വരികയാണെന്നും ജ്യോതിമണി പറഞ്ഞു.

 മരണപ്പെട്ട 39 പേരിൽ ഏകദേശം എല്ലാവരെയും തിരിച്ചറിഞ്ഞതായും എംപി പറഞ്ഞു.

കരൂർ ചെറിയ നഗരമാണെന്നും സാധാരണഗതിയിൽ ശനിയാഴ്ച ദിവസങ്ങൾ തിരക്കുള്ള ദിവസങ്ങൾ ആയതിനാൽ അന്നേ ദിവസം രാഷ്ട്രീയ പാർട്ടികളും മറ്റും പരിപാടികളൊന്നും നടത്താറില്ലെന്നും അങ്ങനെ നടത്തിയതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും എംപി പറഞ്ഞു.

Advertisment