New Update
/sathyam/media/media_files/2025/09/28/e09b34e5-55f6-4a29-a681-ab4578e0d226-2025-09-28-13-02-09.jpg)
ചെന്നൈ: കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
Advertisment
അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി ജസ്റ്റിസ് ദണ്ഡപാണി ഫയലിൽ സ്വീകരിച്ചു. ഹർജി നാളെ മധുര ബെഞ്ച് പരിഗണിച്ചേക്കും.
അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ ടിവികെയുടെ ആരോപണം.
റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിന് തൊട്ടുമുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു.
ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.