കരൂർ ദുരന്തം; 'വിജയ് നാല് മണിക്കൂർ മനപ്പൂർവം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചു കൂടാൻ കാരണമായത്. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിര പൊലീസിന്റെ ഗുരുതര കണ്ടെത്തലുകൾ

പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെങ്കിലും അവ തകർന്നു താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

New Update
karoor

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിര പൊലീസിന്റെ ഗുരുതര കണ്ടെത്തലുകൾ.

Advertisment

കരൂരിലെ റാലിക്കെത്താൻ മനപൂർവ്വം നാല് മണിക്കൂർ വൈകി, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നും ജനക്കൂട്ടത്തെ ആകർഷിക്കാനും ശക്തിപ്രകടനത്തിനുമായാണ് ശ്രമിച്ചതെന്നുമാണ് എഫ്ഐആറില്‍ പറയുന്നു. 


'വിജയ് നാല് മണിക്കൂർ മനപ്പൂർവം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചു കൂടാൻ കാരണമായത്. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല. 


പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെങ്കിലും അവ തകർന്നു താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേരെ പങ്കെടുപ്പിച്ചു'- എഫ്ഐആറിൽ പറയുന്നു.

ദുരന്തത്തിന് പിന്നാലെ വിജയ്‍യുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള വിജയ്‍യുടെ വസതിക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. 

ഇതോടെ സുരക്ഷ ശക്തമാക്കി. ചെന്നൈ സിറ്റി പൊലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വീടിന് ചുറ്റും വിന്യസിച്ചു. ബോംബ് സ്ക്വാഡ് സ്നിഫർ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തി.

Advertisment