New Update
/sathyam/media/media_files/2025/09/30/photos78-2025-09-30-21-43-29.png)
ചെന്നൈ: എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
Advertisment
ചിലരുടെ നില ​ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയും. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.
വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. ആർച്ച് തകർന്നു തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർച്ചയുടെ കാരണം കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമ​ഗ്രാന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.