New Update
/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
ചെന്നൈ: അന്താരാഷ്ട്ര വിപണിയിൽ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടൻ പിടിയിൽ.
Advertisment
3.5 കിലോ കൊക്കെയ്‌നുമായാണ് നടൻ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആർഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലാകുന്നത്.
കംബോഡിയയിൽ നിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടൻ പിടിയിലാകുന്നത്.
കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
നടന്റെ ലഗ്ഗേജിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എന്നാൽ സിംഗപ്പൂർ വിമാനത്താവളത്തിൽ വെച്ച് ചെന്നൈയിലുള്ള ആൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏൽപ്പിക്കുകയായിരുന്നു എന്നാണ് നടന്റെ വാദം.