New Update
/sathyam/media/media_files/2025/10/23/cleaning-2025-10-23-22-43-54.png)
ചെന്നൈ: തമിഴ്നാട്ടിലെ ശുചീകരണ തൊഴിലാളികൾക്ക് ദിവസവും മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകി.
Advertisment
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ആദ്യഘട്ടത്തിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിൽ പദ്ധതി നടപ്പാക്കും.
ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളിലെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us