‘രണ്ടായിരമല്ല, പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല’. ചർച്ചയായി പിഎം ശ്രീയിലെ സ്റ്റാലിന്റെ നിലപാട്

ത്രിഭാഷാ നയമുൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിൻ്റെ ദ്വിഭാഷാ നയത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് വ്യക്തമാക്കുകയും അതിൽ വിട്ടുവീഴ്ചക്ക് തയാറാല്ലെന്നും കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. 

New Update
Untitled

ചെന്നൈ: ഘടകകക്ഷികളുടെ എതിർപ്പുകളെ അവഗണിച്ച് പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതോടെ ചർച്ചയാകുന്നത് ഇൻഡ്യാ മുന്നണിയിൽ അംഗവും അയൽസംസ്ഥാനവുമായ തമിഴ്നാടി​ന്റെ നിലപാടാണ്. 

Advertisment

മോദി സർക്കാറിന്റെ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ തമിഴ്നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറാല്ലെന്നും പിഎം ശ്രീയിലുടെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ത്രിഭാഷാ നയം എന്നിവ നടപ്പാക്കാനുള്ള നിബന്ധനകളെ അംഗീകരിക്കി​ല്ലെന്നും മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

പിഎം ശ്രീ (PM Schools for Rising India) പദ്ധതിയിലെ സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടും അടിസ്ഥാന സൗകര്യ വികസനത്തോടും തമിഴ്‌നാടിന് എതിർപ്പില്ല. 

എന്നാൽ, പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കുന്നതിനെ അംഗീകരിക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. 