കരൂർ സന്ദർശനം ഒഴിവാക്കി വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനം

ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്.

New Update
vijay

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് വലിയ തിരിച്ചടി നേരിട്ട സംഭവമാണ് കരൂർ ദുരന്തം.

Advertisment

ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ വിജയ് കരൂരിലെത്തു മെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ അറിയിച്ചിരുന്നത്.

 എന്നാൽ, വിജയ് കരൂർ സന്ദർശനം റദ്ദാക്കിയെന്നാണ് പുതിയ വിവരം.

പകരം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ചു കൂടിക്കാഴ്ച നടത്താനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

അടുത്താഴ്ച മഹാബലിപുരത്തായിരിക്കും കുടംബസംഗമം. ടിവികെ നേതാക്കൾ ദുരന്ത ബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

 ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി.

 ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.

Advertisment