കർണൂൽ ബസ് അപകടം, അന്വേഷണം വഴിത്തിരിവിൽ, ബൈക്ക് റോഡിന് നടുവിലേക്ക് എത്തിച്ച ഡ്രൈവർക്കായി തെരച്ചിൽ

സംഭവത്തിൽ ഉൾപ്പെട്ട ബൈക്ക് റോഡിന്റെ മധ്യത്തിലേക്ക് എത്തിക്കാൻ കാരണമായത് ഈ ബസ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ.

New Update
129731

കർണൂൽ: ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വകാര്യ ബസിന് തീപിടിച്ച് 12 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.

Advertisment

ഒക്ടോബർ 24, വെള്ളിയാഴ്ചയാണ് ചിന്നത്തേക്കൂറിന് സമീപത്ത് വച്ച് സ്വകാര്യ ബസ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് കത്തിയമർന്നത്.

ഈ സമയത്ത് ഇത് വഴിയിലൂടെ കടന്ന് പോയ ഒമ്നി ബസിന്റെ ഡ്രൈവറെയാണ് പൊലീസ് തെരയുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട ബൈക്ക് റോഡിന്റെ മധ്യത്തിലേക്ക് എത്തിക്കാൻ കാരണമായത് ഈ ബസ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവിടെ നിന്നാണ് കാവേരി ട്രാവൽസിന്റെ ഹൈദരാബാദ്-ബെംഗളൂരു ബസ് ബൈക്കിൽ ഇടിച്ചത്. 

ബൈക്ക് 300 മീറ്ററോളം സ്വകാര്യ ബസ് റോഡിൽ കൂടി വലിച്ചിഴച്ചതിന് പിന്നാലെയാണ് ബസിൽ തീ പിടിച്ചത്.

തീപിടുത്തത്തിൽ 19 യാത്രക്കാർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ബസിന്‍റെ എസി പ്രവർത്തിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് ബാറ്ററികൾ പൊട്ടിത്തെറിച്ചതും ബൈക്കിന്റെ പെട്രോൾ ടാങ്കിന് തീ പിടിച്ചതും ഇതിനൊപ്പം കൊറിയറായി അയച്ച 243 മൊബൈൽ ഫോണുകളുമാണ് അപകടത്തിന്റെ തോത് കൂട്ടിയത്.

Advertisment