/sathyam/media/media_files/2025/11/01/1001372751-2025-11-01-11-22-55.jpg)
ചെന്നൈ: സമ്മാനദാനച്ചടങ്ങില്‍ വിജയത്തില്‍ യേശുവിനു നന്ദി പറഞ്ഞ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിനേതാവും നടിയുമായ കസ്തൂരി.
മത്സര വിജയത്തിനു ശേഷം സംസാരിക്കുമ്പോള്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിനു നന്ദി പറയുന്നു എന്നാണു ജെമീമ പറഞ്ഞത്.
എന്നാല്‍, വിഷയത്തില്‍ പ്രതികരിച്ചു ബി.ജെ.പി. നേതാവ് കസ്തൂരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദമായി മാറിയത്.
യേശുവിന് പകരം ജയ് ശ്രീരാം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു.
ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും താന്‍ കപട മതേതര വാദിയല്ലെന്നും കസ്തൂരി പോസ്റ്റില്‍ പറഞ്ഞു.
വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു.
ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു.
ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 134 പന്തില്‍ 127 റണ്‍സെടുത്ത ജമീമയുടെ ഇന്നിംഗ്‌സാണ് ഓസീസ് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ തുണച്ചത്.
മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജെമീമയോടെ സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനൊടുവില്‍ ശാരീരികമായി തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്.
മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂര്‍ണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞു.
ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു.
'ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്.
മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - നിശ്ചലമായി നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി എന്നായിരുന്നു ജെമീമ പറഞ്ഞത്. ഹര്‍മന്‍പ്രീത് കൗര്‍ ക്രീസില്‍ എത്തിയപ്പോള്‍, ഇരുവരും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം, ക്‌സതൂരിയുടെ പരാമര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.
മുൻപും കസ്തൂരി ഇത്തരം വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. തെലുങ്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിന് കസ്തൂരിയെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്തുരുന്നു.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us