/sathyam/media/media_files/2025/12/07/1514713-tvk-2025-12-07-08-34-46.webp)
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ് ചൊവ്വാഴ്ച പുതുച്ചേരിയിൽ രാഷ്ട്രീയ റാലി നടത്താനിരിക്കെ പുതിയ നിബന്ധനകൾ പുറത്തിറക്കി പൊലീസ്.
വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കരൂർ ദുരന്തത്തിന് ശേഷം പാർട്ടി നടത്തുന്ന ആദ്യ റാലിയാണിത്.
പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലും നിയന്ത്രണങ്ങളുണ്ട്.
പൊതുയോ​ഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയത്. കൂടുതൽ പേർ എത്താൻ പാടില്ലെന്നും ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നതെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു.
500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണമെന്നും ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു.
എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി നൽകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ പൊലീസ് അറിയിച്ചിരുന്നു.
സെപ്തംബംര്‍ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us