New Update
/sathyam/media/media_files/2025/11/08/sir-2025-11-08-08-14-32.jpg)
ചെന്നൈ: തമിഴ്നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഒരു കോടിയോളം വോട്ടർമാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു.
Advertisment
ഇന്ന് മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തും.ഒരു വോട്ടറെ എങ്കിലും അനർഹമായി ഒഴിവാക്കിയാൽ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി.
66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്സ് എംപി പി.ചിദംബരം പറഞ്ഞു. അതേ സമയം കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. പട്ടികയില്‍ നിന്ന് നീക്കിയത് വ്യാജ വോട്ടർമാരെ എന്നാണ് അവരുടെ നിലപാട്.
മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് 1,03,812 വോട്ടർമാരെയാണ് ഒഴിവാക്കിയത്.ഉദയനിധിയുടെ മണ്ഡലത്തിൽ 89,421 വോട്ടർമാരെയും നീക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us