New Update
/sathyam/media/media_files/2025/12/20/whatsapp-image-2025-2025-12-20-18-00-31.jpeg)
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രണ്ട് മക്കൾ ചേർന്ന് അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് 3 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കൊലപാതകം നടന്നത്.
Advertisment
രണ്ട് യുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊത്താതുർപേട്ട സ്വദേശിയായ ഇ.പി. ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെയും ഇവർക്ക് പാമ്പിനെ എത്തിച്ചുനൽകിയ നാല് സഹായികളെയും പോലീസ് പിടികൂടി.
സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായ ഗണേശനെ കഴിഞ്ഞ ഒക്ടോബർ 22-നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റതാണെന്നാണ് മക്കൾ ആദ്യം പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us