/sathyam/media/media_files/2026/01/13/img273-2026-01-13-23-10-35.png)
ചെന്നൈ: നടൻ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ 'പരാശക്തി' യുടെ പ്രദർശനം നിരോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്.
ചിത്രം കോൺ​ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും തമിഴ്‌നാട് യൂത്ത് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്‌കർ ആരോപിച്ചു.
ചിത്രത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രസ്താവനയും ഇറക്കി.
കോൺഗ്രസുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭവങ്ങളെ ചിത്രം വികലമായി ചിത്രീകരിക്കുന്നുവെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
1960-കളിലെ വിദ്യാർത്ഥി വിപ്ലവത്തെയും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രം ജനുവരി 10-നാണ് തിയേറ്ററുകളിൽ എത്തിയത്.
സെൻസർ ബോർഡ് 25 മാറ്റങ്ങൾ ചിത്രത്തിന് നിർദേശിച്ചിരുന്നു. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us