ജല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി. അളങ്കാനല്ലൂരിൽ സ്റ്റാലിന്റെ പ്രഖ്യാപനം

അലങ്കനല്ലൂരില്‍ കാളകള്‍ക്കായി അത്യാധുനിക പരിശീലന ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

New Update
Untitled

ചെന്നൈ: ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 

Advertisment

ലോക പ്രശസ്തമായ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. ജല്ലിക്കെട്ട് വീരന് മൃഗസംരക്ഷണ വകുപ്പില്‍ മുന്‍ഗണനാക്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. 

ജല്ലിക്കെട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാളകളെ പിടിച്ചുകെട്ടുന്നവര്‍ക്കു മൃഗസംരക്ഷണ വകുപ്പിലാണു ജോലി നല്‍കുക.

അലങ്കനല്ലൂരില്‍ കാളകള്‍ക്കായി അത്യാധുനിക പരിശീലന ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയികൾക്ക് സ്റ്റാലിൻ സ്വർണ മോതിരവും സമ്മാനിച്ചു.

കാളകളെ പരിശീലിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും 2 കോടി രൂപ ചെലവില്‍ നവീന സൗകര്യങ്ങളോടെ അളങ്കാനല്ലൂരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ജല്ലിക്കെട്ട് മത്സരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ കൂട്ടുന്നതിനും മത്സരാര്‍ഥികള്‍ക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുമാണ് സ്റ്റാലിന്റെ പ്രഖ്യാപനങ്ങള്‍. 

ജെല്ലിക്കെട്ട് വിജയികള്‍ക്കും ഉടമകള്‍ക്കും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ വകയായാണ് ഇതുവരെ നല്‍കിയിരുന്നത്.

കാര്‍, ഇരുചക്ര വാഹനം തുടങ്ങിയ സമ്മാനങ്ങളാണ് പൊതുവായി നല്‍കി വന്നിരുന്നത്. ജല്ലിക്കെട്ട് വീരന്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നുവന്നിരുന്ന ഒന്നാണ്.

Advertisment