കരൂർ ദുരന്തം.രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി വിജയ് ഇന്ന് ഹാജരാകും

സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നൽകിയത്.

New Update
vijay

ചെന്നൈ: കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴി രേഖപ്പെടുത്താനായി നടൻ വിജയ് ഇന്ന് ഹാജരാകും.

Advertisment

 ഡൽഹി സിബിഐ ആസ്ഥാനത്ത് 11 മണിക്കാണ് വിജയ് ഹാജരാവുക.

 കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം.

എന്നാൽ പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നൽകിയത്.

 സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നൽകിയത്.

 വിജയുടെയും മൊഴി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും തുടർനടപടികളിലേക്ക് സിബിഐ നീങ്ങുക

Advertisment