തമിഴ്‌നാട്ടിൽ ഹിന്ദിക്ക് അന്നും ഇന്നും എന്നും സ്ഥാനമില്ല: എം.കെ സ്റ്റാലിൻ

ഓരോ തവണയും ഒരേ ശക്തിയോടെയാണ് അവർ പോരാടിയത്

New Update
Untitled

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദിക്ക് അന്നും ഇന്നും എന്നും സ്ഥാനമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

Advertisment

 മുൻകാലങ്ങളിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ ജീവൻ ബലിയർപ്പിച്ച സംസ്ഥാനത്തെ 'ഭാഷാ രക്തസാക്ഷികളെ' അദേഹം ആദരിച്ചു.

1964-65 കാലഘട്ടത്തിൽ തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവൻ ബലിയർപ്പിച്ചവരെയാണ് ഭാഷാ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുന്നത്.

1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ ചരിത്രത്തിന്റെ ഒരു ഹ്രസ്വ വീഡിയോയും സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

'സ്വന്തം ഭാഷയെ വളരെയധികം സ്നേഹിക്കുന്ന ഒരു സംസ്ഥാനം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒരുമിച്ച് പോരാടി.

ഓരോ തവണയും ഒരേ ശക്തിയോടെയാണ് അവർ പോരാടിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ ഭാഷാ ദേശീയതകളുടെ അവകാശങ്ങളും സ്വത്വവും അവർ സംരക്ഷിച്ചു.' സ്റ്റാലിൻ കുറിച്ചു. 'തമിഴിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഭാഷാ യുദ്ധത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടില്ല, നമ്മുടെ തമിഴ് ബോധവും മരിക്കില്ല. ഹിന്ദി അടിച്ചേൽപ്പിക്കലിനെ നമുക്ക് എപ്പോഴും എതിർക്കാം.' അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment