തിരുച്ചിറപ്പള്ളിയില്‍ വിമാന ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫൈലിയര്‍ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിരുച്ചിറപ്പള്ളി -ഷാര്‍ജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാര്‍ജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാര്‍ജയിലേക്ക് കൊണ്ടുപോയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീര്‍ക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയവും സിവില്‍ എവിയേഷന്‍ മേധാവിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.