നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി - കാരക്കുടി ദേശീയ പാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.
സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം.
സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.