/sathyam/media/media_files/2024/12/31/wzmH23tVzNezxdvfw61z.jpg)
ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗക്കേസിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ചെന്നൈ പൊലീസിന്റെ വാദത്തെ പിന്തുണച്ച് രം​ഗത്ത്.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു.
ക്രൈം ക്രിമിനല്‍ ട്രാക്കിം​ഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ അപ്‌ലോഡ് ചെയ്യാറുള്ളത്.
എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആർ ചോർച്ചയ്ക്ക് കാരണമായതെന്ന് എൻഐസി സീനിയർ ഡയറക്ടർ ചെന്നൈ പൊലീസിന് അയച്ച കുറിപ്പിൽ വ്യക്തമാക്കി.
എഫ്ഐആർ ചോർച്ച എസ്ഐടി പ്രത്യേകമായി അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിരോധത്തിലായ പൊലീസിന് എൻഐസിയുടെ നിലപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us