Advertisment

തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു

പരിക്കേറ്റ പലരുടെയും നില ​ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

New Update
Virudhunagar

ചെന്നൈ: തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.  

Advertisment

സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. 35 മുറികളിലായി 80 തൊഴിലാളികളാണ് ഈ പടക്കനിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്ത്കൊണ്ടിരുന്നത്.


പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീ പൂർണമായും അണച്ചതായും രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. 


നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ശിവകാശിയിലെയും മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വലിയ അപകടമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

Advertisment