/sathyam/media/media_files/2025/01/14/Z8r1Cecw49gJEpuyZqf2.jpg)
ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി. പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്.
വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന മെമു ട്രെയിൻ വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പാളം തെറ്റുകയായിരുന്നു.
വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപമായിരന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
വിഴുപ്പുറം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. വളവായതിനാൽ ട്രെയിൻ വേഗം കുറവായിരുന്നു.
അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു.
ട്രെയിനിൽ ഏകദേശം 500ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ട്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.
അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. അപകടത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ വിഴുപ്പുറം റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us