ഗോമൂത്രം കുടിച്ചാല്‍ പനി മാറും. വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍

അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റിൽ പനി ഭേദമായി എന്ന് അദ്ദേഹം പറഞ്ഞു.

New Update
IIT Madras director V Kamakoti

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി.

Advertisment

അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റിൽ പനി ഭേദമായി എന്ന് അദ്ദേഹം പറഞ്ഞു.


ബാക്ടീരിയേയും ഫം​ഗസിനേയും നശിപ്പിക്കാൻ ​ഗോമൂത്രത്തിന് കഴിയുമെന്നുമാണ് വി കാമകോടിയുടെ പരാമർശം. 


'ജനുവരി 15-ന് മാട്ടുപൊങ്കൽ ദിനത്തിൽ ‘ഗോ സംരക്ഷണ ശാല’യിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പരാമർശം. 

ഐഐടി ഡയറക്ടറുടെ പരാമർശം വിവാദമായതോടെ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി.

Advertisment